ദേവീ ശരണം : തലാപുരം ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി , ചെന്ത്രാപ്പിന്നി ...... എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു ...sree thalapuram bagavathy temple, vijaya bank,edathiruthy branch, chentrappinni ,thrissur a/c No:209001011000843, Ifsc code:vijB0002090

Sunday 5 January 2014

തലാപുരം ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി , ചെന്ത്രാപ്പിന്നി

     ഗണപതിഹോമം , മൃത്യുഞ്ജയഹോമം  താംബൂലപ്രശ്നം  


                  19 - 01 - 2014 (1189 മകരം 6) ഞായറാഴ്ച

പ്രിയ ഭക്തജനങ്ങളെ , 

       നമ്മുടെ ക്ഷേത്രത്തെ ഒരു മഹാക്ഷേത്രമായി പൂര്‍വ്വികര്‍ (600 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ) ആരാധിച്ചുപോന്നിരുന്ന തലാപുരം ക്ഷേത്രം ഇന്ന് ജീര്‍ണാവസ്തയില്‍ കിടക്കുകയാണ് . പണ്ട്കാലത്ത്‌ തലാപുരം തട്ടകത്ത്കാര്‍ക്ക് സര്‍വ്വഐശ്വര്യവും ചൊരിഞ്ഞ ഈ മഹാക്ഷേത്രം ഇന്ന് ദേശത്തെ എല്ലാ വിധജനങ്ങള്‍ക്കും പലവിധ ദുഃഖങ്ങളും ദുരിതങ്ങളും വരുത്തികൊണ്ടിരിക്കുകയാണല്ലോ ഇതില്‍നിന്നെല്ലാം നമ്മുടെ ദേശത്തെയും ദേശസ്നേഹികളെയും  രക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ് . ഇതിനെല്ലാം പ്രതിവിധിയായി ക്ഷേത്രഭൂമിയില്‍വെച്ച്  നടത്തിയ അഷ്ടമംഗല പ്രശ്നവിധിപ്രകാരം ക്ഷേത്രം പുനര്‍നിര്‍മിച്ച് പൂര്‍ണ്ണ ശോഭയോടെ ക്ഷേത്ര പ്രതിഷ്ഠ നടത്തുകയാണ് വേണ്ടത് . ക്ഷേത്രം ഊരായ്മക്കാരായ കൊട്ടേക്കാട്ട് തറവാട്ടുകാരും ദേശനിവാസികളും ചേര്‍ന്ന് ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി രൂപീകരിക്കുകയും ക്ഷേത്രം തന്ത്രിയായി നഗരമണ്ണ് മന നാരായണന്‍ നമ്പൂതിരിയെ നിശ്ചയിച്ച് ആചാര്യ വരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയും ചെയ്ത വിവരം ഭക്തപുരസ്‌കരം അറിയിക്കട്ടെ . 

             ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലക്ക് 2014  ജനുവരി 19 (1189 മകരം 6) ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക് മുതല്‍ ക്ഷേത ഭൂമിയില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ ഗണപതിഹോമവും , മൃത്യുഞ്ജയഹോമവും നടത്തുന്ന വിവരം  എല്ലാ തട്ടകനിവാസികളേയും ഭക്തിപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു . നമ്മുടെ ക്ഷേത്രത്തിന്റെ ഉയര്‍ച്ചയ്ക്കും തട്ടകത്തിലെ ഓരോരുത്തരുടെയും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി നടത്തപ്പെടുന്ന ഭക്തിസാന്ദ്രമായ ഈ മഹത് കര്‍മ്മത്തില്‍ എല്ലാ ഭക്തരും കുടുംബസമേതം പങ്കെടുത്ത് ഈ പുണ്യകര്‍മ്മം വന്‍വിജയമാക്കി തീര്‍ക്കുവാന്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു . 

താംബൂലപ്രശ്നം 24 - 01 - 2014 (1189 മകരം 11 ) വെള്ളിയാഴ്ച കാലത്ത് 10 മണിക്ക്  

No comments:

Post a Comment