ദേവീ ശരണം : തലാപുരം ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി , ചെന്ത്രാപ്പിന്നി ...... എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു ...sree thalapuram bagavathy temple, vijaya bank,edathiruthy branch, chentrappinni ,thrissur a/c No:209001011000843, Ifsc code:vijB0002090

Tuesday 25 March 2014




                                          ശ്രീ  ദേവി  മഹാമായ 
               ശ്രീ തലാപുരം ഭഗവതി ക്ഷേത്രം 
                പെരുമ്പടപ്പ ദേശം ,  ചെന്ത്രാപ്പിന്നി .

     തലാപുരം ക്ഷേത്ര പുനരുദ്ധാരണ വിളംബര പ്രഖ്യാപനം 
             ഏപ്രില്‍  04 ( 1189 മീനം 21) വെള്ളിയാഴ്ച

ഭക്തജനങ്ങളെ , 
  
                       കലിയുഗത്തില്‍ സല്‍കര്‍മ്മഫലം എളുപ്പം ലഭ്യമാണെന്ന് പറയപ്പെടുന്നു . ഈ യുഗത്തില്‍ കലി അതിന്റെ അവതാരോദ്ദേശം കൃത്യമായി പ്രയോജനപ്പെരുത്തുന്നു എന്ന് അനുഭവങ്ങള്‍ നമ്മെ മനസ്സിലാക്കിത്തരുന്നു . അധര്‍മ്മം കളിയാടുന്ന ഈ ധര്‍മ്മ ഭൂമിയില്‍ ഭാരതഭൂമി മാത്രമാണ് ധര്‍മ്മത്തിന്റെയും സത്യത്തിന്റെയും അക്ഷയഖനിയായി വിരാചിക്കുന്നത് .

                 അനാഥമായി നാശോന്മുഖമായി കൊണ്ടിരിക്കുന്ന, ക്ഷേത്രോധാരണവും ഇടിഞ്ഞുകിടക്കുന്ന കുളം നന്നാക്കലും , കലിയുഗത്തിലെ പല സല്‍കര്‍മ്മങ്ങളില്‍ പ്രധാനമായ രണ്ടെണ്ണമാണ് ഇവരണ്ടും ദൈവാനുഗ്രഹത്താല്‍ ഈ സമയം ശുഭകരമാണെന്ന് തലാപുരം ഭഗവതി ചൈതന്യം നമ്മെ അടുത്തകാലത്ത് ഓര്‍മിപ്പിച്ചിരിക്കുകയും അതിനായി നാട്ടുകാര്‍ പ്രയത്നിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു.

                ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്തുവാന്‍ തലാപുരം ക്ഷേത്രം പുനരുദ്ധാരണ കമ്മറ്റി നിലവില്‍ വന്നു കഴിഞ്ഞു . അഷ്ടമംഗലപ്രശ്നത്തിനു ശേഷം ക്ഷേത്രം തന്ത്രി നഗരമണ്ണ് മന ശ്രീ നാരായണന്‍ നമ്പൂതിരിയുടെ ഉപദേശമനുസരിച്ച്  ഗണപതിഹോമവും , മൃത്യുഞ്ജയഹോമവും  19 - 01 - 2014 ( 1189 മകരം 9 ) ന് നടത്തുകയും തുടര്‍ന്ന് 24 - 01 - 2014 ന് താംബൂലപ്രശ്നം നടത്തുകയും ചെയ്തു . താംബൂലപ്രശ്നത്തില്‍ ഇപ്പോള്‍ തലാപുരം ഭഗവതി തൃപ്തയാണെന്നും കാണപ്പെടുകയുമുണ്ടായി .ക്ഷേത്രം ഊരായ്മക്കാരായ കൊട്ടേക്കാട്ട് തറവാട്ടുകാരും ദേശവാസികളും ചേര്‍ന്ന് തന്ത്രിയുടെ നിര്‍ദേശമനുസരിച്ച് നൂറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ചടങ്ങള്‍ക്ക് ഇന്നും തുടക്കം കുറിക്കുകയാണ് . 2014 ഏപ്രില്‍  04 ( 1189 മീനം 21) വെള്ളിയാഴ്ച ക്ഷേത്രപുനരുദ്ധാരണ വിളംബര പ്രഖ്യാപനം എന്ന പേരില്‍ ചെറിയ പരിപാടികളുമായി നടത്തുവാന്‍ നിശ്ചയിച്ച വിവരം നാട്ടുകാരെയും ഭക്തജനങ്ങളെയും അറിയിക്കുന്നതില്‍ അതീവ സന്തോഷമുണ്ട് . ഈ അസുലഭാവസരം പരമാവതി പ്രയോജനപ്പെടുത്തുവാനും സഹകരിക്കുവാനും എല്ലാവരെയും ഒരിക്കല്‍ കൂടി വിനയപൂര്‍വ്വം ക്ഷണിക്കുന്നു .

                             കാര്യപരിപാടികള്‍ 

ഏപ്രില്‍  04 ( 1189 മീനം 21) വെള്ളിയാഴ്ച


രാവിലെ 06.൦൦ ന്   ഗണപതിഹോമം 

തുടര്‍ന്ന്      ത്രികാലപൂജ 

രാവിലെ 09.30 ന്  പ്രഭാഷണം 

വിഷയം ക്ഷേത്രാചാരങ്ങളും , ക്ഷേത്രസങ്കല്‍പവും 

ഉച്ചക്ക് 12.00 ന്     ഉച്ചപൂജ 

ഉച്ചക്ക്  12.30 ന്  പ്രസാദഊട്ട്  

വൈകീട്ട്  04.00 ന്  മേളത്തോട് കൂടിയ എഴുന്നള്ളിപ്പ് 

വൈകീട്ട് 06.30 ദീപാരാധന , ശേഷം തായമ്പക .


NB: പ്രസാദഊട്ട്   വഴിപാട് ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ പുനരുദ്ധാരണ കമ്മിറ്റിയുമായി ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു .